Nadikalil Sundari Yamuna | ധ്യാന്‍ ശ്രീനിവാസന്റെ ‘നദികളിൽ സുന്ദരി യമുന’ തിയേറ്ററിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു


ധ്യാന്‍ ശ്രീനിവാസൻ (Dhyan Sreenivasan), അജു വർഗ്ഗീസ് (Aju Varghese) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നദികളില്‍ സുന്ദരി യമുന’ സെപ്‌റ്റംബർ 15ന് തിയേറ്ററുകളിലെത്തും. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര, ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ തുടങ്ങിയവരും അഭിനയിക്കുന്നു.

Also read: Dhyan Sreenivasan | ഇല്ല കൊല്ലില്ല; ധ്യാൻ ശ്രീനിവാസൻ പാടിയ ‘കൊന്നെടീ പെണ്ണേ’ പുറത്തിറങ്ങി

ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതം പകരുന്നു.

എഡിറ്റർ- ഷമീർ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജീവ് ചന്തിരൂര്‍, കല- അജയൻ മങ്ങാട്, മേക്കപ്പ് – ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ – സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ – പ്രിജിന്‍ ജെസി, പ്രോജക്‌ട് ഡിസെെന്‍ – അനിമാഷ്, വിജേഷ് വിശ്വം; ഫിനാന്‍സ് കണ്‍ട്രോളര്‍ – അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ – മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി,പരസ്യകല- യെല്ലോടൂത്ത്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

Summary: Release date for Dhyan Sreenivasan Aju Varghese movie Nadikalil Sundari Yamuna is in September