എന്താണ് സെക്സ് എന്നോ എങ്ങനെയാണ് ചെയ്യേണ്ടതെന്നോ കേരളത്തിലെ വിവാഹിതര്‍ക്ക് പോലും അറിയില്ല: കനി കുസൃതി


കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ് കനി കുസൃതി. മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കനി തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ്. ഹിന്ദി ടിവി സീരിസിലും താരം അഭിനയിച്ചിട്ടുണ്ട്. ‘ബിരിയാണി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തന്റെ നിലപാടുകള്‍ തുറന്നുപറയാന്‍ യാതൊരു മടിയുമില്ലാത്ത കനി കുസൃതിയ്ക്ക് എതിരെ സൈബര്‍ ആക്രമണവും പതിവാണ്.

ഇപ്പോള്‍ ഇതാ സെക്‌സിനെ കുറിച്ച് കനി കുസൃതി മുമ്പ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചര്‍ച്ചയാകുകയാണ്. കേരളത്തിലെ വിവാഹിതര്‍ക്ക് പോലും സെക്‌സ് എന്താണെന്നതില്‍ വ്യക്തമായ ധാരണയില്ലെന്നായിരുന്നു കനി കുസൃതി പറഞ്ഞത്. വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സെക്‌സ് എന്നും, എന്നാല്‍ മുതിര്‍ന്നവരോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നല്‍കുന്നില്ലെന്നും താരം പറയുന്നു.

കനി കുസൃതിയുടെ വാക്കുകൾ ഇങ്ങനെ;

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ജെയ്ക് സി തോമസ് എന്‍എസ്എസ് ആസ്ഥാനത്ത്, സുകുമാരന്‍ നായരെ കണ്ട് പിന്തുണ തേടി

‘മൂടിവെക്കപ്പെടുന്നത് എന്തും ചെയ്യാനുള്ള ജിജ്ഞാസ  കുട്ടികളില്‍ ഉണ്ടാക്കും. അതിന് പകരം, ഇന്നതാണ് സെക്‌സ്, ഇന്നതു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന് തുറന്ന് പറയാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. കേരളത്തിലെ സ്‌കൂളുകളില്‍ സെക്‌സ് എജ്യുക്കേഷന്‍ നടക്കുന്നില്ല. സെക്‌സ് എജ്യുക്കേഷന്റെ അഭാവം കുട്ടികളുടെ വ്യക്തിത്വ വികസനത്തെ ബാധിക്കുന്നുണ്ട്.

ചെറുപ്പത്തില്‍ ഞാന്‍ നാണം കുണുങ്ങിയായിരുന്നു. ഞാന്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. അങ്ങനെയാണ് മുംബൈയില്‍ എത്തിയത്. അവിടെ വെച്ചാണ് മോഡലിംഗിലേയ്ക്ക് കടന്നത്. നാണം കുണുങ്ങിയായതിനാല്‍ വസ്ത്രം മാറണമെങ്കില്‍ ലൈറ്റ് ഓഫാക്കണമായിരുന്നു.

പുതുപ്പള്ളി തെരഞ്ഞെടുപ്പ്: അരങ്ങേറുക ശക്തമായ രാഷ്ട്രീയ മത്സരമെന്ന് ഇ പി ജയരാജൻ

ഒരു ദിവസം നാണം അങ്ങ് പോയി. അതിന് ശേഷം ശരീരത്തിന്റെ ആ ഭാഗം കാണരുത്, ഇത്ര തുണി മാറ്റിയാല്‍ മതി എന്നൊന്നും എനിക്കില്ല. ഒരു സിനിമയ്ക്ക് വേണ്ടി പൂര്‍ണ നഗ്നയായി അഭിനയിച്ചു. എനിക്ക് അതൊന്നും ഒരു പ്രശ്നമായി തോന്നിയില്ല. സ്വന്തം മുഖം പോലെ തന്നെയാണ് ശരീരവും. സ്വതന്ത്ര ചിന്താഗതിക്കാരായ അച്ഛനും അമ്മയും ഉണ്ടായിട്ടും ഞാന്‍ ഒതുങ്ങി കൂടിയാണ് ജീവിച്ചതെന്ന് ഓര്‍ത്തപ്പോള്‍ ഒരുകാലത്ത് വലിയ വിഷമമുണ്ടായിരുന്നു,’