‘നിങ്ങൾ ആർക്കെങ്കിലും നൽകിയ സ്‌നേഹത്തിൽ പശ്ചാത്തപിക്കരുത്’: അഭയ ഹിരൺമയി


കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അഭയ ഹിരൺമയിയുടെ പ്രണയവും വേർപിരിയലുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാംതന്നെ ശ്രദ്ധനേടാറുണ്ട്. ഇത്തരത്തിൽ അഭയ പങ്കുവെച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

‘നിങ്ങൾ ആർക്കെങ്കിലും നൽകിയ സ്‌നേഹത്തിൽ പശ്ചാത്തപിക്കരുത്. അത് തിരിച്ച് കിട്ടിയില്ലെങ്കിലും സ്‌നേഹം എല്ലായ്‌പ്പോഴും പൂർണ്ണമായി തിരിച്ചുവരും. ആ സ്‌നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്ന് വിടുന്നത് തുടരുക. അതെപ്പോഴെങ്കിലും മടങ്ങി വരും’, അഭയ വ്യക്തമാക്കി.