തെന്നിന്ത്യൻ താരം വിനയ് റായ് വീണ്ടും മലയാള സിനിമയിലേക്ക്. ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ- അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റിയിലൂടെയാണ് മലയാളത്തിലേക്ക് തന്റെ രണ്ടാം വരവിന് അദ്ദേഹം ഒരുങ്ങുന്നത്. മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ ചിത്രമായ ക്രിസ്റ്റഫറിലൂടെ മലയാളത്തിൽ വിനയ് റായ് അരങ്ങേറ്റം കുറിച്ചിരുന്നു.
നാലു ഭാഷകളിലായി വമ്പൻ ക്യാൻവാസിൽ അണിയറയിൽ ഒരുങ്ങുന്ന ഐഡൻറിറ്റി പ്രഖ്യാപന വേള മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2020ൽ പുറത്തിറങ്ങിയ ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ്, അഖിൽ പോൾ, അനസ് ഖാൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി.
തെന്നിന്ത്യയിലെ താരസുന്ദരി തൃഷയാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് ഐഡന്റിറ്റി. ടൊവിനോ, തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 50 കോടിക്ക് മുകളിലാണ് നിർമാണം.
Also read: Devananda | ദേവനന്ദ വീണ്ടും വരുന്നു; മണിയൻപിള്ള രാജുവിന്റെ ഹൊറർ സൂപ്പർ നാച്ചുറൽ ചിത്രം ‘ഗു’വിൽ
ടൊവിനോ തോമസ്, തൃഷ, വിനയ് റായ് എന്നിവർക്ക് പുറമേ വമ്പൻ താരനിര തന്നെ ചിത്രത്തിനുവേണ്ടി അണിനിരക്കുന്നുണ്ട്. നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതി ചെയ്തിരിക്കുന്ന ചിത്രത്തിൽ 30 ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിൻറെ താരനിരയിൽ ഉണ്ടായേക്കുമെന്നാണ് സൂചനകൾ. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2023 സെപ്റ്റംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Summary: Identity, the movie starring Tovino Thomas, has on board actors Trisha and Vinay Rai. Vinay essayed the role of a protagonist in the Mammootty movie Christopher, marking his Malayalam debut. The new project is estimated for a budget of above 50 crores