മലയാളികൾക്ക് ഏറെ പരിചിതയായ നടി ലക്ഷ്മി മേനോൻ വിവാഹിതയാകുന്നുവെന്ന് വാർത്തകൾ. തെന്നിന്ത്യൻ നടൻ വിശാൽ ആണ് വരനെന്നും ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കുന്നു. ദിലീപിന്റെ അവതാരം എന്ന ചിത്രത്തിൽ നായികയായി മലയാളത്തിലും ശ്രദ്ധിക്കപ്പെട്ട ലക്ഷ്മി മേനോൻ പഠനത്തിനായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.
READ ALSO:ചിരിയുടെ രാജാക്കന്മാരായ കഥാപാത്രങ്ങളുടെ സൃഷ്ടാവ്!! സംവിധായകൻ സിദ്ദിഖ് ചിത്രങ്ങളിലൂടെ…
കുംകി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്പന്‍, റെക്കൈ, വേതാളം അങ്ങനെ നിരവധി ഹിറ്റ് സിനിമകളില്‍ വേഷമിട്ട ലക്ഷ്മി കൊച്ചി സ്വദേശിയാണ്. വിശാലും ലക്ഷ്മിയും ഇതുവരെ വിവാഹ വാർത്തകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.