തീ ആളിക്കത്തിച്ചിട്ട് ഒരു ബക്കറ്റ് വെള്ളം കൊണ്ട് ചെന്നിട്ടെന്ത് കാര്യം ? പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് സുധക്കുട്ടി


അമൽ നീരദ് ഒരുക്കിയ പൃഥ്വിരാജ് ചിത്രമായ അൻവർ സെൻസറിങ്ങിനു വന്നപ്പോൾ ഉണ്ടായ സംഭവത്തെക്കുറിച്ച് സെൻസർ ബോർഡ് അംഗം കൂടിയായ സുധക്കുട്ടി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. മത വികാരം വ്രണപ്പെടുത്തുന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി ആ ചിത്രത്തിന് നേരെ ആദ്യം പ്രതികരിച്ചത് ആലപ്പി അഷ്റഫും (സംവിധായകൻ) ഷാഹിദാ കമാലുമായിരുന്നുവെന്ന് സുധക്കുട്ടി പറയുന്നു.

READ ALSO: ശാസ്ത്രത്തെ മനുഷ്യമനസ്സുകളിൽ ഉണർത്താൻ മത താരതമ്യങ്ങളില്ലാതെ ശാസ്ത്രത്തെ പറ്റി മാത്രം പറയുക: ഷംസീറിനോട് ഹരീഷ് പേരടി

കുറിപ്പ് പൂർണ്ണ രൂപം,

അൻവർ എന്ന സിനിമ സെൻസറിംഗിന് വന്നു. പ്രൊഫ. ജോർജ് ഓണക്കൂർ , ആലപ്പി അഷ്റഫ് (സംവിധായകൻ) ഷാഹിദാ കമാൽ പിന്നെ ഞാനും. കമ്മിറ്റിയുടെ ഘടനയിൽ തന്നെയുണ്ടല്ലോ സെൻസർ ഓഫീസറുടെ മിടുക്ക്.

ഒന്നോ രണ്ടോ സീനിന് കത്രികപ്പൂട്ടിടേണ്ടി വന്നു . പ്രകോപനപരമായ രണ്ടോ മൂന്നോ സംഭാഷണങ്ങൾ മ്യൂട്ടാക്കി. വെടിപ്പുരയ്ക്കരികിൽ മത്താപ്പ് കത്തിച്ച് കളിക്കരുതല്ലോ. വിശദീകരണത്തിനെത്തിയ നടൻ പൃഥ്വിരാജ് ഞഞ്ഞാ പിഞ്ഞാ ന്യായം നിരത്തി. സംവിധായകൻ എന്തോ ഹാജരായില്ല.
‘ഇവിടെ ബോധപൂർവ്വം കുത്തിത്തിരിപ്പുണ്ടാക്കാൻ അനുവദിക്കില്ല . ‘മതവികാരം ഇളക്കിവിടാതെ സമാധാനത്തോടെ ജീവിക്കണം ഞങ്ങൾക്ക്’ എന്ന് പൊട്ടിത്തെറിച്ച് എണീറ്റത് ആ രണ്ട് പേർ. അഷ്റഫും ഷാഹിദയും. അവരോട് അന്ന് തോന്നിയ ആദരവിന് അളവില്ലായിരുന്നു. എന്നിട്ടും നടൻ മുനിഞ്ഞു കത്തി.

സിനിമയുടെ അവസാന ഭാഗത്ത് എല്ലാറ്റിനും ന്യായീകരണമുണ്ടല്ലോ എന്ന് നടൻ. അത് മതിയോ. തീ ആളിക്കത്തിച്ചിട്ട് ഒരു ബക്കറ്റ് വെള്ളം കൊണ്ട് ചെന്നിട്ടെന്ത് കാര്യം ?

സുധക്കുട്ടി.