കോഴിക്കോട്: മലയാളത്തിന്റെ ഹാസ്യ താരവും സ്വഭാവ നടനും ആയ മാമുക്കോയ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വണ്ടൂരിൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഹൃദയാഘാതത്തിന് പിറകെ മസ്തിഷ്‌കത്തില്‍ രക്തസ്രാവം കൂടി ഉണ്ടായതോടെ ആയിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്.