പാര്‍ട്ണര്‍ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കണ്ട, കുറേ പേരോട് ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ട്: ഹണി റോസ്

കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്ന് നടി ഹണി റോസ്. പാര്‍ട്ണര്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാൽ അതിന് വിവാഹം വേണ്ടെന്നും പറയുകയാണ് ഹണി. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി മനസുതുറന്നത്‌.

കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു. ആരും ആസ്വദിച്ചിട്ടല്ല വിവാഹം കഴിക്കുന്നത്. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നത് മാത്രമാണ് വിവാഹം. ഫാമിലിയില്‍ ആരോടും ഞാന്‍ ഐ ലവ് യൂ എന്ന് പറഞ്ഞിട്ടില്ല. അല്ലാത്തവരോടാണ് ഞാന്‍ ഐ ലവ് യൂ പറഞ്ഞിട്ടുള്ളത്. കുറേ പേരോട് ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കുറേ ഇന്‍സിഡന്റ് ഉണ്ടായിട്ടുണ്ട്. ഞാന്‍ അങ്ങോട്ട് പോയിട്ട് ഇഷ്ടം പറഞ്ഞതല്ല, ഇങ്ങോട്ട് പറഞ്ഞതാണ്. ഇങ്ങോട്ട് പറഞ്ഞപ്പോള്‍ സ്വഭാവികമായും ഞാന്‍ കലിപ്പ് മോഡില്‍ ആയിരുന്നു. കല്യാണം കഴിക്കണമെന്നൊരു ആഗ്രഹം എനിക്കില്ല. ചെറുപ്പം മുതലെ ആ ആഗ്രഹം എനിക്കില്ല.

പാര്‍ട്ണര്‍ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. എപ്പോഴും അതില്‍ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. വേറെ ഒരാളുടെ കല്യാണത്തിന് പോകുന്നതും എനിക്ക് ഇഷ്ടമല്ല. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ നില്‍ക്കുന്നു. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാതെ വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നും ഹണി റോസ് പറഞ്ഞു.