പ്രേക്ഷകരെയും മലയാള സിനിമാ ലോകത്തെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നടൻ ഇന്നസെന്റിന്റേത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയവെയായിരുന്നു വിയോഗം. രണ്ട് തവണ അർബുദത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാരുന്നു സിനിമാ ലോകം. എന്നാൽ ഏവരെയും കണ്ണീരിലാഴ്ത്തി അദ്ദേഹം വിടപറയുകയായിരുന്നു.
സിനിമാ ലോകത്ത് നല്ലൊരു സൗഹൃദ വലയം തന്നെ ഇന്നസെന്റിനുണ്ടായിരുന്നു. ഇന്നസെന്റിന്റെ വിയോഗത്തിൽ ഏറ്റവും കൂടുതൽ വിഷമിച്ച താരങ്ങളിലൊരാളാണ് നടൻ ദിലീപ്. മൃതദേഹത്തിനരികെ കണ്ണീരണിഞ്ഞ മുഖവുമായി നിൽക്കുന്ന ദിലീപ് പ്രേക്ഷകരുടെ മനസിലും നൊമ്പരമായി.
കാവ്യ മാധവനും കരയുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാമായിരുന്നു. ദിലീപുമായി വലിയ ആത്മ ബന്ധം ഇന്നസെന്റിനുണ്ടായിരുന്നു.
ഇപ്പോഴിതാ ഇന്നസെന്റും ദിലീപുമായുള്ള ആത്മബന്ധത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് സിദ്ദിഖ്. ഫിൽമിബീറ്റ് മലയാളോത്തോടാണ് സിദ്ദിഖ് മനസുതുറന്നത്.