ബയോപിക്കുമായി മാധവൻ വീണ്ടും, ഇത്തവണ ഇന്ത്യയുടെ എഡിസൺ ജി ഡി നായിഡു

വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ കഥ പറഞ്ഞ റോക്കട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. റോക്കട്രിക്ക് ശേഷം വീണ്ടുമൊരു ബയോപിക്കുമായി എത്തിയിരിക്കുകയാണ് മാധവൻ. ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന ​ഗോപാൽസ്വാമി ദുരൈസ്വാമി നായിഡു എന്ന ജി.ഡി. നായിഡുവിനെയാണ് ഇത്തവണ മാധവൻ വെള്ളിത്തിരയിൽ അവതരിപ്പിക്കുക. ജി.ഡി. നായിഡു എന്നാണ് ചിത്രത്തിന്റെ പേര്. കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയുന്നത്.

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് മോട്ടോർ നിർമിച്ച എഞ്ചിനീയറാണ് ജി.ഡി. നായിഡു. ഇന്ത്യയുടെ എഡിസൺ എന്നും വെൽത്ത് ക്രിയേറ്റർ ഓഫ് കോയമ്പത്തൂർ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കാർഷിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ് നായിഡു. മീഡിയാവൺ ​ഗ്ലോബൽ എന്റർടെയിൻമെന്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്.