ആശുപത്രിയിലായ ബാലയെ കാണാൻ ഓടിയെത്തി ഉണ്ണി മുകുന്ദൻ

ബാലയുടെ (Actor Bala) വിവാഹത്തിന് പങ്കെടുത്ത ഏക മലയാള നടൻ. ഒപ്പം നിന്ന കൂട്ടുകാരൻ. സഹോദര തുല്യൻ. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പേരിലെ പ്രതിഫല തർക്കം ആരംഭിക്കുന്നത് വരെ ബാലയും ഉണ്ണി മുകുന്ദനും (Unni Mukundan) തമ്മിലെ ബന്ധം ഇങ്ങനെ തന്നെയായിരുന്നു. വാദപ്രതിവാദങ്ങൾ ഇരുപക്ഷത്തും നിന്നും ഉണ്ടായെങ്കിലും ബാല സുഖമില്ലാതെയായി എന്നറിഞ്ഞതും ഉണ്ണി ആശുപത്രിയിലേക്ക് പാഞ്ഞെത്തി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ ബാല ചികിത്സയിലാണ്. നടന്റെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബവുമാണ് ഒപ്പം. ഉണ്ണി മുകുന്ദൻ ഇവിടേയ്ക്ക് പാഞ്ഞെത്തുകയായിരുന്നു. ഉണ്ണി മുകുന്ദന്റെ ഒപ്പം നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയും ഏതാനും സുഹൃത്തുക്കളുമുണ്ട് എന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു