പരോളിന്റെ അവസാന ദിവസം കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ചു


പത്തനംതിട്ട: പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. പത്തനംതിട്ട ഏഴംകുളത്താണ് സംഭവം. പുതുമല പാറയില്‍ മേലേതില്‍ മനോജ് (39) ആണ് മരിച്ചത്.

read also: സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍: പോലീസ് അന്വേഷണം ബ്ലാക്ക്‌മെയിലിങ് രീതിയിലെന്ന് സിദ്ദിഖിന്റെ മകൻ

2016 ല്‍ അടൂർ സ്വദേശിയായ പീതാംബരൻ എന്ന ആള്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് മനോജ്. ഏറെ നാളത്തെ ജയില്‍ വാസത്തിനു ശേഷമാണ് മനോജ് പരോളില്‍ ഇറങ്ങിയത്. ഇന്ന് പരോള്‍ കാലാവധി കഴിയാനിരിക്കവെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.