മരുമകള്‍ക്ക് തന്നോട് പ്രണയം, ഒളിച്ചോടാൻ നിർബന്ധിക്കുന്നു: മകന്റെ ഭാര്യയിൽ നിന്നും രക്ഷിക്കണമെന്നു അമ്മായിയമ്മ


മരുമകള്‍ തന്നെ പ്രണയിക്കുന്നുവെന്നു അമ്മായിയമ്മയുടെ പരാതി. ശാരീരിക ബന്ധത്തിലേർപ്പെടാനും ഒളിച്ചോടി വിവാഹം കഴിക്കണമെന്നും മകന്റെ ഭാര്യ നിരന്തരം ആവശ്യപ്പെടുകയാണെന്നും അമ്മായിയമ്മ പരാതിയിൽ പറയുന്നു.

മകന്റെ ഭാര്യയില്‍ നിന്നും തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നുമാണ് സ്ത്രീയുടെ ആവശ്യം. യു.പിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള സ്ത്രീയാണ് പൊലീസിന് പരാതി നല്‍കിയത്.

read also: രേഖ പത്രയ്ക്ക് ‘എക്‌സ് കാറ്റഗറി’ സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

മകനുമായി വിവാഹം കഴിഞ്ഞ അന്നുമുതല്‍ തന്നെ മരുമകളുടെ പെരുമാറ്റം ശരിയല്ല. താനും ഭർത്താവും ഒരുമിച്ചിരിക്കുന്നത് മരുമകള്‍ക്ക് ഇഷ്ടമല്ല. അമ്മായിയമ്മയെ ആദ്യം കണ്ടപ്പോള്‍ തന്നെ പ്രേമം തോന്നിയിരുന്നുവെന്നും മരുമകള്‍ പറഞ്ഞതായും സ്ത്രീ പരാതിയിൽ സൂചിപ്പിക്കുന്നു. പെരുമാറ്റം ശരിയല്ല എന്നു പറഞ്ഞപ്പോള്‍ സ്വവർഗാനുരാഗം ഇന്ന് സാധാരണമാണെന്നും മരുമകള്‍ പറഞ്ഞു. ഭർത്താവില്‍ നിന്ന് വിവാഹമോചനം നേടി അമ്മായിയമ്മയോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ഭർത്താക്കൻമാരെ ഉപേക്ഷിച്ച്‌ മറ്റെവിടെയെങ്കിലും പോയി ഒരുമിച്ച്‌ കഴിയാം എന്ന് മരുമകള്‍ പറഞ്ഞതായും അമ്മായിയമ്മ ആരോപിക്കുന്നു. തന്റെ മകൻ ചതിക്കപ്പെട്ടതായും എങ്ങനെയങ്കിലും മരുമകളില്‍ നിന്നും രക്ഷനേടാനാണ് ഇപ്പോള്‍ പരാതിയുമായി എത്തിയതെന്നുമാണ് സ്ത്രീ പറയുന്നു.