എല്‍.പി സ്കൂള്‍ വിദ്യാർഥികളെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ ലൈംഗികാതിക്രമം നടത്തി: അധ്യാപകനെതിരെ പരാതി


കുളത്തൂപ്പുഴ: എല്‍.പി സ്കൂള്‍ വിദ്യാർഥികളെ അധ്യാപകൻ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ട്രൈബല്‍ സ്കൂളിലെ അറബി അധ്യാപകൻ കാട്ടാക്കട പൂവച്ചല്‍ സ്വദേശി ബാത്തിഷാനെതിരെയാണ് കേസ്. പ്രതി ഒളിവിലാണെന്ന് കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു.

read also: 90,000 വർഷം പഴക്കം! പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ മനുഷ്യരുടെ കാൽപ്പാടുകൾ കണ്ടെത്തി ഗവേഷക സംഘം

മൂന്ന് മാസം മുൻപാണ് ബാത്തിഷാൻ സ്കൂളില്‍ അധ്യാപകനായെത്തുന്നത്. കുട്ടികളെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ ശരീരത്തില്‍ സ്പർശിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി. ഇതിനെ തുടർന്ന് പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.