രാജ്‌കോട്ടിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി, കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 3 പേരെ അറസ്റ്റ് ചെയ്തു



ഗുജറാത്തിലെ രാജ്‌കോട്ട് നഗരത്തിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് മൂന്ന് പേർ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതായി പോലീസ്. പെൺകുട്ടിയുടെ പിതാവിന് പരിചയമുള്ള മൂന്ന് പ്രതികളെയും തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായി പരാതി ലഭിച്ചതിന്റെ പിറ്റേന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നഗരത്തിലെ റെയിൽവേ സ്റ്റേഷന് പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സി.സി.ടി.വി ദൃശ്യങ്ങളുടെയും രഹസ്യാന്വേഷണ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സിറ്റി ക്രൈംബ്രാഞ്ച് പ്രതികളെ പിടികൂടി. മൂവരെയും ഇരയുടെ പിതാവിന് അറിയാമെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ വിധി ചൗധരി പറഞ്ഞു. പെൺകുട്ടിയുടെ വീടിന് സമീപം വെച്ചാണ് യുവാക്കൾ കൂട്ടിക്കൊണ്ട് പോയത്. ശേഷം മൂവരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും കല്ലുകൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിയുടെ പിതാവിന് തങ്ങളെ അറിയാവുന്നതിനാലാണ് പ്രതികൾ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവർ പോലീസിനോട് കുറ്റസമ്മതം നടത്തി.