ലക്നൗ: സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഇരുപതുകാരി അറസ്റ്റിൽ. ഞായറാഴ്ച ഉത്തർപ്രദേശിലെ ഇറ്റാവയിൽ നടന്ന സംഭവത്തിൽ റോഷ്നി(7), സുരഭി(5) എന്നീ സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത സഹോദരി അഞ്ജലിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
വീട്ടിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് അഞ്ജലി കാമുകനെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന്, കാമുകനോട് അടുത്തിടപഴകുന്നത് കണ്ട സഹോദരിമാരെ കൊലപ്പെടുത്തുകയായിരുന്നു. കാമുകന്റെ സഹായത്തോടെയാണ് അഞ്ജലി ഇളയ സഹോദരിമാരെ മൺവെട്ടി കൊണ്ട് വെട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഹെല്‍മറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് സീറ്റ് ബെല്‍റ്റ് ഇട്ടില്ലല്ലോ എന്ന് യുവാവിന്റെ മറുചോദ്യം
മാതാപിതാക്കൾ പുറത്തുപോയപ്പോൾ കാമുകൻ വീട്ടിലെത്തിയെന്നും അയാളുമായി അടുത്തിടപഴകുന്നത് സഹോദരിമാർ കണ്ടെന്നും അഞ്ജലി പൊലീസിനോടു പറഞ്ഞു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ അഞ്ജലിയുടെ കാമുകനായി തിരച്ചിൽ തുടരുകയാണ്. സംഭവം സഹോദരിമാർ പുറത്തുപറയുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയത്. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വസ്ത്രങ്ങളും ആയുധവും കഴുകി വൃത്തിയാക്കിയെന്നും അഞ്ജലി പൊലീസിനോടു വ്യക്തമാക്കി.