പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു: അന്തര്‍ സംസ്ഥാന സംഘം അറസ്റ്റില്‍
ആലപ്പുഴ: മാന്നാറില്‍ പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അന്തര്‍ സംസ്ഥാന സംഘം അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജിനൂര്‍ ജില്ലയിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് സല്‍മാന്‍, ആരിഫ്, റിസ്വാന്‍ സൈഫി എന്നിവരെയാണ് മാന്നാര്‍ ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സംഘത്തലവനും കൊടും ക്രിമിനലുമായ മുഹമ്മദ് സല്‍മാനെ യുപിയിലെ ബിജിനൂര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയ ശേഷം കേരളത്തില്‍ എത്തിക്കുകയായിരുന്നു. ബഹ്‌റൈനില്‍ ബിസിനസ് നടത്തുന്ന രാജശേഖരന്‍ പിള്ളയുടെ കുട്ടമ്പേരൂരിലെ വീട്ടിൽ കഴിഞ്ഞ മാസം 23 ന് രാത്രിയിലാണ് മോഷ്ടാക്കള്‍ എത്തിയത്.
സോഷ്യൽ മീഡിയയിൽ സജീവമായവരുടെ പേജുകൾ ഹാക്ക് ചെയ്ത് പണം തട്ടൽ: മുന്നറിയിപ്പുമായി പോലീസ്
വജ്രാഭരണങ്ങളും സ്വര്‍ണ്ണാഭരണങ്ങളും ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ചുകളും ഉള്‍പ്പെടെ അരക്കോടിയോളം രൂപയുടെ സാധനങ്ങളാണ് രാജശേഖരന്‍ പിള്ളയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചത്. പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ ഊട്ടുപറമ്പ് സ്‌കൂളിന് വടക്കുള്ള കാടുപിടിച്ച പുരയിടത്തില്‍ നിന്നും വീടുകളിലെ നഷ്ടപ്പെട്ട സിസിടിവിയുടെ ഡിവിആറും വാച്ചുകളും കണ്ടെടുത്തു.