തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കയറിയ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഡ്രൈവര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കുളത്തൂര്‍ സ്വദേശി അനു ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ അമരവിളയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അമരവിളയിലേക്ക് പോകാനാണ് വിദ്യാര്‍ത്ഥിനി പ്രതിയുടെ ഓട്ടോയില്‍ കയറിയത്. യാത്രയ്ക്കിടയില്‍ കാരക്കോണത്ത് നിന്ന് ഒരു സ്ത്രീ കൂടി വാഹനത്തില്‍ കയറിയിരുന്നു. ഇവര്‍ കുന്നത്തുകാലില്‍ ഇറങ്ങിയതോടെ പ്രതി വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ അതിക്രമം ആരംഭിച്ചു. പ്രതി ലൈംഗിക ചുവയോടെ സംസാരിച്ചതോടെ പെണ്‍കുട്ടി വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടു.
നിക്ഷേപത്തട്ടിപ്പ്: മുന്‍മന്ത്രി വിഎസ് ശിവകുമാറിനെ പ്രതിചേർത്ത് പോലീസ് കേസെടുത്തു
എന്നാൽ, ഡ്രൈവര്‍ വിജനമായ പ്രദേശത്തേക്ക് വാഹനം കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഇയാൾ പെണ്‍കുട്ടിയെ കടന്നുപിടിച്ചതായും നഗ്നത പ്രദര്‍ശനം നടത്തിയതായും വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നു. പ്രതിയുടെ അതിക്രമത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ഓട്ടോയില്‍ നിന്ന് ഇറങ്ങിയോടിയാണ് രക്ഷപ്പെട്ടത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.