ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിൽ: കസ്റ്റഡിയിലെടുത്തത് ഗോവയില്‍ നിന്ന്



തിരുവനന്തപുരം: പാറ്റൂർ ഗുണ്ടാ ആക്രമണ കേസിൽ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിൽ. സംഭവം നടന്ന് മാസങ്ങൾക്കു ശേഷം, ഗോവയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഓം പ്രകാശിനെ നാളെ തിരുവനന്തപുരത്ത് എത്തിക്കും. കഴിഞ്ഞ ജനുവരിയിലാണ് ഓം പ്രകാശിന്റെ സംഘവും മറ്റൊരു സംഘവും ഏറ്റു മുട്ടിയത്.

സംഘർഷത്തിൽ നിധിൻ എന്ന ആളെ ഓം പ്രകാശിന്റെ സംഘം വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെ, ഓം പ്രകാശിന്റെ കൂട്ടാളികൾ കോടതിയിൽ കീഴടങ്ങിയിരുന്നു. ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

‘തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നതിൽ വേദനയുണ്ട്’: പ്രതികൾ പിടിയിലായതിൽ സന്തോഷമുണ്ടെന്ന് ആറ് വയസുകാരിയുടെ അച്ഛൻ

കൊലപാതകമുള്‍പ്പെടെ നഗരത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടയുമായ ഓം പ്രകാശും ഇയാളുടെ സംഘത്തില്‍പ്പെട്ട ഇബ്രാഹിം റാവുത്തര്‍, ആരിഫ്, മുന്ന, ജോമോന്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവര്‍ പൊലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.