പട്ടാപ്പകൽ കാറിലെത്തിയ സംഘം അധ്യാപികയെ തട്ടിക്കൊണ്ട് പോയി: സംഭവം സ്കൂളിന് സമീപത്ത് വെച്ച്, വൈറലായി വീഡിയോ


ബെംഗളൂരു: പട്ടാപ്പകൽ കൂൾ അധ്യാപികയെ തട്ടിക്കൊണ്ട് പോയി. കർണാടകയിലെ ഹാസൻ ജില്ലയിൽ നടന്ന സംഭവത്തിൽ, കാറിലെത്തിയ മൂന്നംഗ സംഘമാണ് സ്കൂൾ അധ്യാപികയായ അർപിത(23)യെ തട്ടിക്കൊണ്ട് പോയത്. അവർ ജോലി ചെയ്യുന്ന സ്കൂളിന് സമീപത്തുവെച്ചായിരുന്നു സംഭവം. കാറിലെത്തിയ സംഘം യുവതിയെ തട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അർപിതയു​ടെ അടുത്തേക്ക് കാർ എത്തുന്നതും രണ്ട് പേർ ചേർന്ന് അവരെ വാഹനത്തിലേക്ക് വലിച്ച് കയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.

എന്നാൽ, അർപിതയെ തട്ടിക്കൊണ്ട് പോയത് ബന്ധുവായ രാമുവാണ് എന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. ഇരുവരും തമ്മിൽ നാല് വർഷമായി അടുപ്പത്തിലായിരുന്നുവെന്നും നിലവിൽ പെൺകുട്ടിക്ക് ഇയാളുമായി ബന്ധമില്ലായിരുന്നു എന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്.

കൃഷ്ണ ചിത്രങ്ങൾ വീട്ടിൽ ഉണ്ടോ? ഇപ്രകാരമുള്ള കൃഷ്ണനാണോ അതിൽ, ഭാഗ്യം ഒളിഞ്ഞിരിക്കുന്ന കൃഷ്ണ ചിത്രങ്ങളെക്കുറിച്ച് അറിയാം

സ്കൂൾ അവധി ദിനത്തിലാണ് അധ്യാപികയെ തട്ടിക്കൊണ്ട് പോയതെന്നും അവധി ദിവസം അവർ സ്കൂളിന് സമീപത്ത് എത്തിയതെന്തിനാണെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവം നടന്ന ദിവസം സ്കൂളിൽ മറ്റെന്തെങ്കിലും പരിപാടിയുണ്ടായിരുന്നോ എന്നത് പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും കേസിൽ അന്വേഷണം നടത്താൻ മൂന്ന് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.