മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നല്‍കി വീട്ടുജോലിക്കാര്‍ തട്ടിയെടുത്തത് 35ലക്ഷവും ഒന്നരക്കോടിയുടെ ആഭരണങ്ങളും
ചണ്ഡിഗഡ്: വയോധികരായ ദമ്പതികൾക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം 35 ലക്ഷം രൂപയും ഒന്നരക്കോടി രൂപയോളം വിലവരുന്ന സ്വര്‍ണവും കാറും കവര്‍ന്നു. പുതുതായി വീട്ടുജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്നായിരുന്നു കൃത്യം നടത്തിയത്.
മകന്‍ പുറത്തുപോയ സമയത്തായിരുന്നു മോഷണം. നേപ്പാള്‍ സ്വദേശികളായ വീരേന്ദ്ര, യശോദ എന്നിവര്‍ക്കെതിരെ കേസ് എടുത്തുതായി പൊലീസ് പറഞ്ഞു.
READ ALSO: പ്രതിരോധ ശക്തി കൂട്ടാൻ കറ്റാര്‍വാഴ ജ്യൂസ്
വൃദ്ധ ദമ്പതികളുടെ മകന്‍ ഡല്‍ഹിയിലെ വ്യവസായിയാണ്. വ്യാഴാഴ്ച രാവിലെ ഇയാള്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ജയപൂരിലേക്ക് പോയിരുന്നു. അന്നേദിവസം രാത്രി സഹോദരിയാണ് വീട്ടില്‍ കവര്‍ച്ച നടന്ന സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസാണ് വയോധികരെ ആശുപത്രിയിലെത്തിച്ചത്.