ഹോംസ്‌റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: യുവതി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ


ലക്നൗ: ഹോംസ്‌റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ ഒരുസ്ത്രീയടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന സംഭവത്തിൽ ജിതേന്ദ്ര റാത്തോഡ്, രവി റാത്തോഡ്, മനീഷ് കുമാര്‍, ദേവ് കിഷോര്‍ എന്നിവരെയും ഒരു യുവതിയെയുമാണ് പോലീസ് പിടികൂടിയത്. കേസില്‍ പ്രതികളായ മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് ജോലിചെയ്യുന്ന ഹോംസ്‌റ്റേയില്‍ വെച്ച് ജീവനക്കാരി അതിക്രമത്തിനിരയായത്. യുവതിയെ പ്രതികള്‍ വലിച്ചിഴക്കുന്നതിന്റെയും യുവതി സഹായം തേടി നിലവിളിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഹോംസ്‌റ്റേയില്‍ എത്തിയവര്‍ യുവതിയെ ലൈംഗികവൃത്തിക്കായി നിര്‍ബന്ധിച്ചു. ഇതിനെ എതിര്‍ത്തെങ്കിലും പ്രതികള്‍ ബലംപ്രയോഗിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ലൈഫ് വീടുകളില്‍ കേന്ദ്രഫണ്ടും ഉണ്ട്, പിഎംഎവൈ പദ്ധതിയുടെ ലോഗോയും പേരും കൂടി പതിക്കണം: കേന്ദ്ര സര്‍ക്കാർ നിര്‍ദ്ദേശം

ഇതിനു പിന്നാലെ പരാതിക്കാരി ഹോംസ്‌റ്റേയില്‍നിന്ന് പോകാന്‍ ഒരുങ്ങിയെങ്കിലും രാത്രി അവിടെ തന്നെ താമസിക്കണമെന്നായിരുന്നു ഹോംസ്‌റ്റേ ഉടമയുടെ നിര്‍ദേശം. ഇതിന് വിസമ്മതിച്ചതോടെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചെന്നും ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ജീവനക്കാരിയുടെ നിലവിളിയും ഹോംസ്‌റ്റേയില്‍നിന്നുള്ള ബഹളവും കേട്ട് എത്തിയ അയല്‍ക്കാരാണ് പോലീസിനെ വിമരം അറിയിച്ചത്.