കോട്ടയം കോടിമത നാലുവരി പാതയിൽ കെഎസ്ആര്‍ടിസി ബസിന്‍റെ ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. പൊൻകുന്നം സ്വദേശി സുലു ആണ് അറസ്റ്റിൽ ആയത്. പൊതുമുതൽ നശിപ്പിക്കൽ അടക്കം ഉള്ള ജാമ്യം ഇല്ലാത്ത വകുപ്പുകൾ ചുമത്തി ചിങ്ങവനം പോലീസ് ആണ് കേസെടുത്തത്. ഇവരെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും. സംഭവ സമയം ഒപ്പമുണ്ടായിരുന്ന സുലുവിന്‍റെ അമ്മ ഒളിവിലാണ്.
കോട്ടയത്ത് കാറിലെത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തു
ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു.ഇതിന് പിന്നാലെയാണ് കാറിൽ നിന്നും ലിവർ എടുത്ത ശേഷം സ്ത്രീകള്‍ ബസിന്‍റെ ഹെഡ് ലൈറ്റ് തകർത്തത്. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് അക്രമം. സംഭവ ശേഷം സ്ത്രീകൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. കാറിന്റെ നമ്പര്‍ സഹിതമുള്ള ചിത്രങ്ങളും പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊൻകുന്നം സ്വദേശി ഇസ്മയിലിന്റെ പേരിലാണ് കാർ ഉള്ളതെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ മരുമകളാണ് അതിക്രമം നടത്തിയ സുലു.