കൊല്ലം പത്തനാപുരത്ത് 14 കാരൻ്റെ ജനനേന്ദ്രിയത്തിൽ കത്തിവെച്ച അഞ്ചംഗ മദ്യപസംഘം അറസ്റ്റിൽ


കൊല്ലം: പത്തനാപുരത്ത് പതിനാലുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കുട്ടിയെ ലൈംഗികമായി അതിക്രമിക്കുകയും ജനനേന്ദ്രിയത്തിൽ കത്തിവയ്ക്കുകയും ചെയ്തതായാണ് പരാതി. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന 14കാരന് നേരെ അഞ്ചംഗ സംഘം ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.

മലപ്പുറം കുറ്റിപ്പുറത്ത് 17കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 48കാരന്‍ അറസ്റ്റില്‍

കുട്ടിയെ മർദ്ദിക്കുകയും വസ്ത്രങ്ങൾ അഴിച്ചു മാറ്റി ജനനേന്ദ്രിയത്തിൽ കത്തി വെച്ച് മുറിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ പിതാവാണ് പത്തനാപുരം പൊലീസിൽ പരാതി നൽകിയത്. സംഭവമായി ബന്ധപ്പെട്ട് മാങ്കോട് ബാബു വിലാസത്തിൽ അജിത്ത് (30 )അനീഷ് ഭവനിൽ അനീഷ് (26)മംഗലത്ത് വീട്ടിൽ രാജേഷ് (31) കാഞ്ഞിരത്തും വിളയിൽ അജിത്ത് (26) അഖിൽ ഭവനിൽ അഖിൽ (26) എന്നിവരെ പോസ്കോ നിയമപ്രകാരമാണ് കേസെടുത്തത്.

മാങ്കോട് ഗവൺമെൻറ് ആശുപത്രിക്ക് സമീപമുള്ള ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും പോലീസ് പറയുന്നു. ഇൻസ്പെക്ടർ ജയകൃഷ്ണൻ, എസ്ഐ ശരലാൽ, എസ് ഐ ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത്, അനൂപ്, മഹേന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.