അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിക്കുനേരെ ഭർത്താവ് വെടിവെച്ചു; ഗുരുതരാവസ്ഥയിൽ


ഷിക്കാഗോ: ഭർത്താവിന്‍റെ വെടിയേറ്റ് ഗർഭിണിയായ മലയാളിയുവതി ഗുരുതരാവസ്ഥയിൽ. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം – ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് (32) വെടിയേറ്റത്.

മീര ഗര്‍ഭിണിയായിരുന്നു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളെ തുടന്നാണ് ഭര്‍ത്താവ് വെടിവെച്ചതെന്നാണ് വിവരം. ഏറെക്കാലമായി അമൽ റെജിയും മീരയും അമേരിക്കയിലാണ്.

ഏറ്റുമാനൂര്‍ പഴയമ്പള്ളി അമല്‍ റെജിയാണ് മീരയുടെ ഭർത്താവ്. ഇന്നലെ രാവിലെയാണ് സംഭവം. അമല്‍ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അമൽ റെജിയുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മീരയുടെ നില ഗുരുതരമാണെന്നാണ് വിവരം. വെടിയേറ്റതിനെ തുടർന്ന് വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.

News Summary- A pregnant Malayali woman is in critical condition after being shot by her husband in Chicago, America