ഉഡുപ്പി: കര്‍ണാടക ഉഡുപ്പിയില്‍ അമ്മയെയും മൂന്ന് മക്കളെയും കുത്തി കൊലപ്പെടുത്തിയ നിലയിൽ. ഹസീനയെന്ന വീട്ടമ്മയേയും മൂന്ന് ആണ്‍ മക്കളെയുമാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി ഉഡുപ്പി എസ്.പി. പറഞ്ഞു.അന്വേഷണത്തിനായി അഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു.
Also read-ദത്തെടുത്ത 12 കാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് 109 വർഷം തടവ്
കെമ്മണ്ണു ഹംപന്‍ കട്ടയിലെ ഹസീന(46), മക്കളായ അഫ്നാന്‍(23), ഐനാസ്(21), അസീം(12) എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ പ്രതി അതിക്രമിച്ച് വീട്ടില്‍ കയറി 4 പേരെ കുത്തി വീഴ്ത്തുകയായിരുന്നു. ആദ്യം ഹസീനയേയും രണ്ടുമക്കളേയും കൊലപ്പെടുത്തി. തുടര്‍ന്ന് കളി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ ഇളയമകനേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ നിന്ന് ശബ്ദം കേട്ട് അയൽവാസികൾ എത്തിയെങ്കിലും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് നാട്ടുക്കാർ പറയുന്നു. കൊലപ്പെട്ട സ്ത്രീയുടെ ഭര്‍തൃമാതാവിനും കുത്തേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.