ദത്തെടുത്ത 12 കാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് 109 വർഷം തടവ്


പത്തനംതിട്ട: ദത്തെടുത്ത 12കാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് 109 വർഷം തടവ്. മാതാപിതാക്കൾ മരിച്ച ശ‌േഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന സംരക്ഷണത്തിനായി കൈമാറിയ തമിഴ് പെണ്‍കുട്ടിയെയാണ് വളര്‍ത്തച്ഛന് ലൈംഗികമായി പീഡിപ്പിച്ചത്. പത്തനംതിട്ട സ്വദേശിയാണ്ല പ്രതി. ഇയാൾ ആറേകാല്‍ ലക്ഷം രൂപ പിഴ ഒടുക്കണമെന്നും അതിവേഗ കോടതി ഉത്തരവിട്ടു.

സംരക്ഷകനാകേണ്ട ആള്‍ തന്നെ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. വാദിഭാഗം ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പ്രതിക്ക് എതിരായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്സോ വകുപ്പുകള്‍, ബാലനീതി നിയമം എന്നിവ പ്രകാരമാണ് 109 വര്‍ഷം തടവ്.

Also read-പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച വിമുക്ത ഭടന് 23 വര്‍ഷം തടവ്

2021 മാര്‍ച്ച് മുതല്‍ കുട്ടി പീഡനത്തിന് ഇരായാക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മരിച്ചുപോയ തമിഴ് ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പിന്നീട് ഈ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ദത്തെടുക്കുകയായിരുന്നു.

എന്നാൽ പിന്നീട് സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് ഭാര്യ കിടപ്പിലായതോടെ 12 വയസുകാരിയെ വളര്‍ത്താനാകില്ലെന്ന് കാണിച്ച് ഇയാള്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് തിരികെ നൽകുകയായിരുന്നു. തുടര്‍ന്ന്, മറ്റൊരു ദമ്പതികള്‍ പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയും ആ വിട്ടീലെ സ്ത്രീയോട് ചൂഷണ വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുകയുമായിരുന്നു. സഹോദരങ്ങളും മുത്തശിക്കൊപ്പം കേരളത്തിൽ എത്തിയവരെ ജനപ്രതിനിധികള്‍ ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലാക്കുകയായിരുന്നു. ഇവിടെ നിന്ന് കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തത്. ഒടുവില്‍ സംരക്ഷണത്തിനായി വിട്ടുനില്‍കുകയാണ് ഉണ്ടായത്.