സർക്കാർ ഉദ്യോഗസ്ഥ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; പിന്നില്‍ ഖനന മാഫിയ സംഘമെന്ന് നിഗമനം


ബംഗളൂരു: സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കർണാടക മൈൻസ് ആൻഡ് ജിയോളജി ഡിപ്പാർട്ട്‌മെന്റിൽ ഡെപ്യൂട്ടി ഡയറക്ടർ പ്രതിമ (37) ആണ് കൊല്ലപ്പെട്ടത്. ദൊഡ്ഡകല്ലസന്ദ്രയിലെ കുവെമ്പു നഗറിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ എട്ട് വർഷമായി പ്രതിമ ഈ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവ് നാട്ടിൽ തീർത്ഥഹള്ളിയിൽ പോയപ്പോഴായിരുന്നു സംഭവം. അക്രമത്തിനു പിന്നിൽ ഖനന മാഫിയ ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലപ്പെടുത്തുകയായിരുന്നു.

Also read-തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ

ജോലി കഴിഞ്ഞ് രാത്രി എട്ട് മണിയോടെ പ്രതിമയെ ഡ്രൈവർ വീട്ടിൽ കൊണ്ടുപോയി വിട്ടുവെന്നും പിന്നീട് ഫോണ്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ സഹോദരന്‍ വീട്ടിലെത്തി അന്വേഷിച്ചതോടെയാണ് പ്രതിമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ക്യാമറ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.