ഇടുക്കി നെടുംകണ്ടത്ത് ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊന്നു; ആക്രമണത്തില്‍ ഭാര്യക്കും പരിക്ക്


ഇടുക്കി നെടുംകണ്ടത് ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊന്നു .
നെടുംകണ്ടം കവുന്തി സ്വദേശി പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. സംഭവത്തില്‍ മരുമകൻ ജോബിൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ ടിന്റുവിനെയും ഇയാൾ വെട്ടി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജോബിനും ടിന്റുവും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്.