മൂവാറ്റുപുഴയിൽ രണ്ട് അതിഥി തൊഴിലാളികളെ മരിച്ചനിലയിൽ കണ്ടെത്തി. ആസാം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ്മ മരിച്ചത്. മൂവാറ്റുപുഴ ആനിക്കാടിനു സമീപം അടൂപറമ്പിലാണ് സംഭവം.
ഒപ്പമുണ്ടായിരുന്നുവെന്നു കരുതുന്ന മൂന്നാമനെ കാണാനില്ലെന്നാണ് വിവരം. ഇയാളും ആസാം സ്വദേശിയാണ്. തടിമിൽ തൊഴിലാളികളാണ് മരിച്ച രണ്ടുപേരും. കഴുത്തിനു മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ വേറെയും മുറിവുകളുണ്ടെന്നാണ് വിവരം. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.