അയൽവാസികൾ തമ്മിൽ വാക്കേറ്റം; കോട്ടയത്ത് കൊലക്കേസ് പ്രതി അയൽക്കാരന്റെ മൂക്ക് കടിച്ച് മുറിച്ചു


കോട്ടയം: മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസികൾ തമ്മിലുണ്ടായ വാക്കേറ്റത്തിൽ കൊലക്കേസ് പ്രതി അയൽവാസിയുടെ മൂക്ക് കടിച്ചുമുറിച്ചതായി പരാതി. അക്രമണത്തില്‍ ഇരുവർക്കും പരിക്കേറ്റു. പിന്നാലെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിയങ്ങാട്ട് ഫിലിപ്പിനാണ് പരുക്കേറ്റത്. ഫിലിപ്പിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിലിപ്പിനെ ആക്രമിച്ച ജോർജിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Also read-തിരുവനന്തപുരത്ത് പേരക്കുട്ടിയെ കാണാൻ സ്വന്തം വീട്ടിലേക്ക് കയറിയ ഗൃഹനാഥനെ ബന്ധു കുത്തിക്കൊന്നു

ഭാര്യടെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോർജ്. ഇതിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് അക്രമണം നടത്തിയത്. ഫിലിപ്പിനു നേരെ കത്തി വീശുന്നതിനിടെയിൽ ഫിലിപ്പ് തടയുകയായിരുന്നു. ഇതിനിടെ ജോർജ് ഫിലിപ്പിന്റെ മൂക്കിൽ കടിച്ചു പരുക്കേൽപ്പിച്ചു. ഞായറാഴ്ച്ച രാവിലെ അരുവിക്കുഴി ലൂർദ് മാതാ പള്ളിപരിസരത്താണ് സംഭവം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ള്ളിക്കത്തോട് പൊലീസ് അറിയിച്ചു.