കൊച്ചി നഗരമധ്യത്തിലെ ഹോട്ടലില്‍ യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ചങ്ങനാശേരി സ്വദേശി രേഷ്മ (27) യാണ് കൊല്ലപ്പെട്ടത്. യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് (31) എന്നയാളെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരിച്ച രേഷ്മ എറണാകുളത്ത് ലാബ് അറ്റന്‍ഡര്‍ ആണെന്നാണ് വിവരം. നൗഷീദ് ഹോട്ടലില്‍ കെയര്‍ ടേക്കറാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പിടിയിലായ നൗഷീദ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും പോലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.