പത്തനംതിട്ടയില്‍ ഏഴാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടാനച്ഛനെതിരെ കേസ്


പത്തനംതിട്ട ചിറ്റാറില്‍ ഏഴാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടാനാച്ഛനെതിരെ പോക്സോ കേസ്. രണ്ടാനച്ഛന്‍ പെണ്‍കുട്ടിയെ രണ്ട് തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. വിദേശത്ത് നിന്ന് ഇയാള്‍ നാട്ടിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീടിനുള്ളിലെ കിടപ്പുമുറിയില്‍വെച്ച് പ്രതി തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

സ്കൂളിലെ അധ്യാപികയോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെ സ്ഥിതി ചോദിച്ചുമനസിലാക്കിയ അധ്യാപിക സംഭവം ചിറ്റാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

പിന്നാലെ അമ്മയുടെ സാന്നിദ്ധ്യത്തില്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. നിലവില്‍ വിദേശത്തുള്ള രണ്ടാനച്ഛനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ചിറ്റാര്‍ പോലീസ്.