കൊല്ലം: വിചാരണയ്ക്കെത്തിച്ച സ്ഫോടനക്കേസിലെ പ്രതികൾ അക്രമാസക്തരായി. അക്രമത്തിൽ ജില്ല കോടതിയുടെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു. 2016 ജൂൺ 15-ന് കൊല്ലം കലക്ടറേറ്റിൽ സ്ഫോടനം നടത്തിയ കേസിലെ പ്രതികളായ അബ്ബാസ് അലി, ഷംസൂൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നിവരാണ് പ്രതികൾ.
ഇവരെ ആന്ധ്രാപ്രദേശിലെ കടപ്പ ജയിലിൽ നിന്ന് ഇന്ന് വിചാരണയ്ക്കായി കൊല്ലം ജില്ല കോടതിയിൽ എത്തിക്കുകയായിരുന്നു. ഇവരെ ആന്ധ്ര ജയിലിൽ നിന്ന് തിരുവനന്തപുരം ജയിലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എഴുതുന്നതിനിടെയാണ് പ്രതികൾ കോടതിയിൽ അക്രമം കാണിച്ചത്.
Also read-സ്ത്രീകളെ തുറിച്ചുനോക്കിയതിനെ തുടർന്ന് വാക്കേറ്റത്തിൽ യുവാക്കളെ ആക്രമിച്ചെന്ന് പരാതി
പിന്നാലെ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസും ആന്ധ്ര പോലീസും ചേര്‍ന്ന് പ്രതികളെ നിയന്ത്രിക്കുകയും തുടർന്ന് ഇവരെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റുകയുമായിരുന്നു.