‘ഇങ്ങനെയൊക്കെ പറയും എന്നെനിക്കറിയാമായിരുന്നു’; ചെകുത്താന‍്റെ മുറിയിൽ നടന്നതിനെ കുറിച്ച് ബാല


കൊച്ചി: ചെകുത്താൻ എന്ന പേരിൽ യൂട്യൂബിൽ വീഡിയോ ചെയ്യുന്ന അജു അലക്സിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിശദീകരണവുമായി നടൻ ബാല. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധം മൂലമാണ് ബാല വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതെന്നായിരുന്നു പരാതി. അജു അലക്സിന‍്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് ബാലയ്ക്കെതിരെ പരാതി നൽകിയത്.

തൃക്കാക്കര പൊലീസാണ് ബാലയ്ക്കെതിരെ കേസെടുത്തത്. ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും രണ്ട് ഗുണ്ടകളേയും കൊണ്ട് ബാല വീട്ടിലേക്ക് വന്നുവെന്നാണ് പരാതി. ബാല തന്റെ സുഹൃത്തിനു നേരെ തോക്ക് ചൂണ്ടിയെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അജു അലക്സ് പറയുന്നു.