നടി മാളവികയുടെ വീട്ടില്‍ കവര്‍ച്ച; ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടമായി


അഭിനേത്രിയും, റിയാലിറ്റി ഷോ താരവും, നർത്തകിയും, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ കവർച്ച. പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലുണ്ടായ മോഷണത്തിൽ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായി. സമാന സംഭവം സമൂപത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിലും റിപ്പോർട്ട് ചെയ്തറ്റുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാളവികയും കുടുംബവും ഇവിടെയുണ്ടായിരുന്നില്ല. ഇതിനിടെയിൽ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വാതിൽ തകർത്തിരിക്കുന്നത് കണ്ടത്. തുടർന്ന് തൃത്താല പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മോഷണം നടത്തിയവര്‍ വീട്ടിലെ വിലകൂടിയ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട് നശിപ്പിച്ച നിലയിലായിരുന്നു. പ്രാഥമികമായി ഒന്നരലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മാളവിക.

Also read- മൂവാറ്റുപുഴയിൽ വിദ്യാർത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവം; പ്രതി ആൻസൻ അറസ്റ്റിൽ

മോഷണത്തിൽ ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉൾപ്പെടെയുളള സാധനങ്ങളാണ് നഷ്ടമായത്. തൊട്ടടുത്ത് വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പാലക്കാട് നിന്നുള്ള ഡോഗ് സ്ക്വാഡും തൃത്താല പോലീസും സ്ഥലത്തെത്തി പരിശോധിച്ചു. രണ്ടിടങ്ങളിലെയും കവർച്ചയ്ക്ക് പിന്നിൽ ഒരേ സംഘമെന്നാണ് നിഗമനം.