പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു : യുവാവ് പിടിയില്‍
മൂന്നാര്‍: പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയില്‍. ഒഡിഷ ബാലേശ്വരം സ്വദേശി രാജ്കുമാര് നായിക് (26) ആണ് പിടിയിലായത്. മൂന്നാര്‍ പൊലീസാണ് പിടികൂടിയത്.
ജോലി തേടി മാങ്കുളത്ത് എത്തിയ പ്രതി സമീപത്തു താമസിക്കുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു. തുടർന്ന്, പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി അത് കാട്ടി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതോടെ പ്രതി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന്, കേസെടുത്ത പൊലീസ് ഒഡീഷയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.