യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയുടെ കൈകകളും തലയും വെട്ടിമാറ്റി മൃതദേഹം കത്തിക്കാനും ഇയാള്‍ ശ്രമിച്ചു. ഹരിയാനയിലെ മനേസറിലാണ് നാടിനെ നടുക്കിയ ഈ കൊലപാതകം അരങ്ങേറിയത്.

 

ഏപ്രില്‍ 21 നാണ് മനേസറിലെ ഒരു ഗ്രാമത്തില്‍ സ്ത്രീയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെടുത്തത്. മൃതദേഹത്തില്‍ തലയും കൈകളും ഇല്ലായിരുന്നു. ഇതോടെ യുവതി മറ്റെവിടെയെങ്കിലും വച്ച് കൊല്ലപ്പെട്ടതാകാമെന്ന് പോലീസ് സംശയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഏപ്രില്‍ 23 ന് യുവതിയുടെ രണ്ട് കൈകളും ഏപ്രില്‍ 26 ന് തലയും പോലീസ് കണ്ടെത്തി.ഖേര്‍കിദൗള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് യുവതിയുടെ തല കണ്ടെത്തിയത്. ഇതോടെ യുവതിയുടെ ഭര്‍ത്താവ് ജിതേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ഗാന്ധിനഗര്‍ സ്വദേശിയാണ് ജിതേന്ദ്ര. മനേസറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. ജിതേന്ദ്രയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്.