കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കണ്ടെത്തി

കാ​ഞ്ഞാ​ർ: ക​ഴി​ഞ്ഞ 14-നു ​കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ക​ണ്ടെ​ത്തി. ച​ക്കി​ക്കാ​വ് കു​ന്നും​പു​റ​ത്ത് ബാ​ല​മ്മ രാ​മ​ന്‍റെ (87) മൃ​ത​ദേ​ഹ​മാ​ണ് മ​ല​ഞ്ചെ​രു​വി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഭ​ർ​ത്താ​വ് രാ​മ​നും മ​ക​ൻ സു​ഭാ​ഷി​നും ഒ​പ്പ​മാ​ണ് വ​യോ​ധി​ക താ​മ​സി​ച്ചി​രു​ന്ന​ത്. രാ​വി​ലെ ജോ​ലി​ക്കു പോ​യ രാ​മ​നും സു​ഭാ​ഷും തി​രി​കെ എ​ത്തി​യ​പ്പോ​ൾ ബാ​ല​മ്മ​യെ വീ​ട്ടി​ൽ കാണാനില്ലായിരുന്നു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെത്താ​ൻ സാധിച്ചിരുന്നില്ല. പി​ന്നീ​ട് പൊ​ലീ​സ് നാ​യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്നു ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ താ​ഴ്ച​യി​ലാ​യി ഇ​ന്ന​ലെ രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്.

കാ​ഞ്ഞാ​ർ എ​സ്ഐ ജി​ബി​ൻ തോ​മ​സ്, സി​ബി എ​ൻ. ത​ങ്ക​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കിയ ശേഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.