പേരൂർക്കട: റെയിൽവേ വക സ്ഥലത്ത് നിന്ന് 1,50,000 രൂപയുടെ കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. തെങ്കാശി സ്വദേശി കിള്ളിപ്പാലത്ത് വാടകയ്ക്ക് താമസിച്ചു വരുന്ന കാർത്തികേയൻ (33), കോട്ടുകാൽ നെല്ലിവിള ആർ.സി. സ്ട്രീറ്റ് തോട്ടത്തുവിളാകം വീട്ടിൽ കനകരാജ് (43), ബാലരാമപുരം തലയിൽ പുത്രാവിള പുത്തൻ വീട്ടിൽ ദിനേഷ് (18) എന്നിവരാണ് പിടിയിലായത്. കരമന പൊലീസ് ആണ് പിടികൂടിയത്.
ഞായറാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. മോഷണ മുതലുമായി പ്രതികളിൽ ഒരാൾ കിള്ളിപ്പാലം ഭാഗത്തു നിൽക്കുന്നത് പട്രോളിംഗ് സംഘം കണ്ടിരുന്നു. തുടർന്ന്, നടന്ന ചോദ്യം ചെയ്യലിലാണ് നേമം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് മോഷ്ടിച്ച കേബിളുകളാണെന്ന് മനസിലായത്.
കരമന സിഐ സുജിത്ത്, എസ്ഐമാരായ സന്തു, സുനിത്ത്, സിപിഒമാരായ ഷിബു, കിഷോർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.