അ​ഞ്ച​ലി​ലെ മയക്കുമരുന്ന് വേട്ട : പ്രധാന പ്രതി പിടിയിൽ

അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​നി അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് മ​ല​മ്പു​ഴ ക​ടു​ക്കം​കു​ന്നം ത​നി​ക്ക​ല്‍ ഹൗ​സി​ല്‍ നി​ക്ക് ആ​കാ​ശ് (24) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം ഒമ്പതിന് അ​ഞ്ച​ല്‍ ത്രി​വേ​ണി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള മ​ത്താ​യി ലോ​ഡ്ജി​ല്‍ നി​ന്നും പൊ​ലീ​സ് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മ​ട​ക്കം മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു.

കേ​സി​ല്‍ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ അ​ട​ക്കം മൂ​ന്നം​ഗ സം​ഘ​ത്തെ​യും പൊലീ​സ് അ​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ന്ന് പ്ര​തി​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ടി​യി​ലാ​യ​വ​ര്‍​ക്ക് ബം​ഗ​ലൂ​രി​ല്‍ നി​ന്നും മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കു​ന്ന പ്ര​ധാ​നി നി​ക്ക് ആ​കാ​ശ് ആ​ണെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.