വര്‍ക്കല ആയിരൂരിലെ മുന്‍ കാമുകനെ നഗ്നനായി കെട്ടിയിട്ടു മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതി ലക്ഷ്മി പ്രിയയെ ഇന്നു പോലീസ് കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് പെണ്‍കുട്ടിയ്ക്ക് നേരെ ചുമത്തിയത്. ലക്ഷ്മിപ്രിയയും അടുപ്പമുള്ള ഏഴു പേര്‍ക്കും എതിരെയാണ് കേസുള്ളത്. സംഘത്തിലുണ്ടായിരുന്ന എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമലിനെ അയിരൂര്‍ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഒരാഴ്ചയായി ഒളിവില്‍ തുടരുകയായിരുന്ന ലക്ഷ്മിപ്രിയയെ തിരുവനന്തപുരത്തെ ഒളിവിടത്തില്‍ നിന്നാണ് പോലീസ് ഇന്നു പൊക്കിയത്. യുവതിയുമായി മകന്‍ പ്രണയത്തിലായിരുന്നില്ലെന്നും മകനെ വിട്ടുകിട്ടാന്‍ സംഘം പണം ആവശ്യപ്പെട്ടെന്നുമാണ് പിതാവ് പറഞ്ഞത്.
ഏപ്രില്‍ അഞ്ചിനാണ് ബിസിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ലക്ഷ്മി പ്രിയയ്ക്ക് ഗുണ്ടാ ഇമേജ് ചാര്‍ത്തിക്കിട്ടിയ സംഭവം നടക്കുന്നത്. ബന്ധത്തില്‍ നിന്നും പിന്മാറാന്‍ സമ്മതിക്കാത്ത ആദ്യ കാമുകനെയാണ് ലക്ഷ്മി പ്രിയയും കൂട്ടരും നഗ്നനാക്കി കെട്ടിയിട്ടു മര്‍ദ്ദിച്ചത്. ഫോണിലൂടെ സന്ദേശങ്ങൾ അയച്ചാണ് പെണ്‍കുട്ടി യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയത്. പിന്നീട് കാറിൽ വച്ച് ഗുണ്ടകളുടെ സഹായത്തോടെ മര്‍ദ്ദിച്ചു. സ്വര്‍ണ മാലയും കൈവശമുണ്ടായിരുന്ന 5500 രൂപയും ഐ ഫോൺ വാച്ചും കവര്‍ന്നു. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയും ചെയ്തു.
എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ എത്തിച്ച ലക്ഷ്മിപ്രിയയും പുതിയ കാമുകനുൾപ്പെട്ട സംഘവും കെട്ടിയിട്ട് നഗ്‍നനാക്കി യുവാവിനെ മര്‍ദ്ദിച്ചു. യുവാവിന്‍റെ ഐഫോണിൽ ലക്ഷ്മിപ്രിയ ദൃശ്യങ്ങൾ പകര്‍ത്തി. ദൃശ്യങ്ങൾ പ്രതികൾക്ക് അയച്ച ശേഷം നീക്കം ചെയ്തു. പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. മൊബൈൽ ഫോണിന്‍റെ ചാര്‍ജര്‍ നാക്കിൽ വച്ച് ഷോക്കടിപ്പിച്ചെന്നും കഞ്ചാവ് വലിപ്പിച്ചെന്നും യുവാവിന്റെ പരാതിയിലുണ്ട്. പോലീസ് കേസ് ചാര്‍ജ് ചെയ്തതോടെ ലക്ഷ്മി പ്രിയ മുങ്ങി. തിരുവനന്തപുരത്ത് നിന്നും ഇന്നാണ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത് ഇങ്ങനെ: വര്‍ക്കല സ്വദേശിയായ ലക്ഷ്മി പ്രിയയും അയിരൂര്‍ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. ലക്ഷ്മിപ്രിയ എറണാകുളത്ത് ബിസിഎയ്ക്ക് പഠിക്കാൻ പോയ ശേഷം മറ്റൊരാളുമായി പ്രണയത്തിലായി. പലതവണ പറഞ്ഞിട്ടും യുവാവ് പ്രണയത്തിൽ നിന്ന് പിന്മാറിയില്ല. അടുപ്പമുള്ളവരെ കൂട്ടിയാണ് പത്മപ്രിയ ഇതൊക്കെ ചെയ്തത്. ഒളിവിലുള്ള മറ്റ് ആറു പ്രതികൾക്കായി അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പെൺകുട്ടി ക്വട്ടേഷൻ നൽകിയതാണോ അതോ സുഹൃത്തുക്കളാണോ സംഘത്തിലുണ്ടായിരുന്നത് എന്നതിലും അന്വേഷണമുണ്ടാകും.