വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​ സ്വർണം മോഷ്ടിച്ചു, ശേഷം പീഡനവും : പ്ര​തി​ക​ൾ അറസ്റ്റിൽ

പേ​രൂ​ർ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ശേ​ഷം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യും കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അറസ്റ്റിൽ. പ​ട്ടം സ്വ​ദേ​ശികളായ കൃ​ഷ്ണ പ്ര​സാ​ദ് (20), ഷാ​രൂ​ഖ് (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

പേ​രൂ​ർ​ക്ക​ട സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെയാണ് പ്രതികൾ പീഡനത്തിന് ഇരയാക്കിയത്. സം​ഭ​വ​ത്തി​നു​ശേ​ഷം ബാം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ ​റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ട്ട​യം ഭാ​ഗ​ത്തു നി​ന്നാ​ണ് പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ച ഫി​സ (18) എ​ന്ന സ്ത്രീ​യെ​യും പൊലീസ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

സിഐ വി. ​സൈ​ജു​നാ​ഥ്, എ​സ്ഐ​മാ​രാ​യ മു​ര​ളീ​കൃ​ഷ്ണ, ര​ജീ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം ആണ് പ്രതികളെ പി​ടി​കൂ​ടി​യത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.