ആകാശിനും ജിജോയ്ക്കും അതീവ സുരക്ഷ, പാർപ്പിച്ചിരിക്കുന്നത് കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കില്‍, പ്രത്യേക നിരീക്ഷണം

ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോയെയും പാർപ്പിച്ചിരിക്കുന്നത് കണ്ണൂർ സെൻട്രൽ ജില്ലയിലെ അതീവ സുരക്ഷാ ബ്ലോക്ക് ആയ പത്താം ബ്ലോക്കില്‍. ഈ ബ്ലോക്കിൽ ഉള്ളതിൽ ഭൂരിഭാഗവും ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവരാണ്. ഇരുവര്‍ക്കും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ജയിലിലായതിന് പിന്നാലെ ആകാശ് തില്ലങ്കേരി കാർ വിൽപ്പനക്ക് വച്ചു. രാവിലെ 8 മണിയോടെയാണ് ഫേസ്ബുക്കിൽ കാർ വിൽപ്പനക്ക് വച്ചതിന്റെ പരസ്യം എത്തിയത്. 2011 മോഡൽ ഇന്നോവ കാറാണ് ഏഴ് ലക്ഷം രൂപക്ക് വിൽപ്പനക്ക് വച്ചത്.

ജയിലിൽ ആയി മൂന്ന് മണിക്കൂറിന് ശേഷമാണ് ആകാശിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും വിൽപ്പന പരസ്യം ചെയ്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സാമ്പത്തീക പ്രതിസന്ധി ഉള്ളത് കൊണ്ടാണ് വണ്ടി വിൽപനയ്ക്ക് വച്ചത് എന്നാണ് ആകാശിന്റെ അച്ഛൻ വഞ്ഞേരി രവീന്ദ്രൻ പറയുന്നത്.