കശ്മീര്‍ ജയിൽ മേധാവി വസതിയിൽ കൊല്ലപ്പെട്ട നിലയിൽ

ന്യൂഡൽഹി: കശ്മീരിലെ ജയിൽ മേധാവി ഹേമന്ദ് ലോഹിയയെ ജമ്മുവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുജോലിക്കാരൻ കഴുത്തറുത്തു കൊല്ലുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടിച്ച് കൊന്നതിനെ തുടർന്ന് പൊട്ടിയ കുപ്പി ഉപയോഗിച്ച് കഴുത്തിൽ കുത്തിയ നിലയിലാണ് മൃതദേഹം.

കാണാതായ വീട്ട് ജോലിക്കാരനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുവിലെത്തിയ അതെ ദിവസമാണ് കൊലപാതകം നടന്നത്. അതിനാൽ പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തുകയാണ്. രണ്ട് മാസം മുമ്പാണ് അദ്ദേഹം ജയിൽ മേധാവിയായി ചുമതലയേറ്റത്.