സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു, അറിയാം ഇന്നത്തെ വില നിലവാരം


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,760 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ട് ദിവസം സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. നിലവിൽ, ഫെബ്രുവരി മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില ഉള്ളത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണം നേരിയ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 6.28 ഡോളർ താഴ്ന്ന് 2019.09 ഡോളർ എന്നതാണ് അന്താരാഷ്ട്ര വില നിലവാരം. ആഗോള സ്വർണവില അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. അതുകൊണ്ടുതന്നെ, അന്താരാഷ്ട്ര സ്വർണവിലയിലെ നേരിയ ചലനങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 77.10 രൂപയാണ് വില. 8 ഗ്രാമിന് 616.80 രൂപ,10 ഗ്രാമിന് 771 രൂപ,100 ഗ്രാമിന് 7,710 രൂപ, ഒരു കിലോഗ്രാമിന് 77,100 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.