സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,160 രൂപയും, ഗ്രാമിന് 5,770 രൂപയുമാണ്. ഫെബ്രുവരി മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില ഉള്ളത്. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ പവന് 160 രൂപയും, ഗ്രാമിന് 20 രൂപയും കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര സ്വർണവില ഇടിവിലാണ് വാരാന്ത്യത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. ട്രോയ് ഔൺസിന് 9.89 ഡോളർ ഇടിഞ്ഞ്, 2024.49 ഡോളർ എന്നതാണ് വിലനിലവാരം. അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധികളെ തുടർന്നാണ് സ്വർണവില ചാഞ്ചാടുന്നത്. ആഗോള സ്വർണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. അതുകൊണ്ടുതന്നെ, നേരിയ ചലനങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കും.
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 76.50 രൂപയാണ് വില. 8 ഗ്രാമിന് 612 രൂപ,10 ഗ്രാമിന് 765 രൂപ,100 ഗ്രാമിന് 7,650 രൂപ, ഒരു കിലോഗ്രാമിന് 76,500 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.