സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,200 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,760 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് മാസാദ്യം മുതൽ സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്.
ആഗോള വിപണിയിലെ വിലയിടിവാണ് പ്രാദേശിക വിപണിയിലും പ്രതികരിച്ചിരിക്കുന്നത്. നിലവിൽ, ആഗോള വിപണികളിലും സ്വർണവില ചഞ്ചലമായിട്ടാണ് ഉള്ളത്. സ്വർണം ഔൺസിന് 2,032.4 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങൾ ഡോളറിലായതിനാൽ നേരിയ ചലനങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
യുഎസ് ഫെഡ് റിസർവ് നിരക്ക് കുറയ്ക്കൽ വൈകുമെന്ന സൂചനയാണ് സ്വർണത്തെ തളർത്തുന്നത്. നിലവിലെ സാഹചര്യത്തിൽ വില കുറയുമ്പോൾ ആഭരണപ്രിയർ ബുക്കിംഗുകൾ നടത്തുന്നതാകും നല്ലത്. ബുക്കിംഗുകൾ ഭാവി വിലക്കയറ്റങ്ങളെ തടയാൻ സഹായിക്കും. ബുക്കിംഗുകൾ വഴി വില വർദ്ധിച്ചാൽ ബുക്കിംഗ് നിരക്കിലും, വില കുറഞ്ഞാൽ വിപണി നിരക്കിലും സ്വർണം സ്വന്തമാക്കാൻ സാധിക്കും.