സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല | gold, silver, gold rate, Latest News, News, Business


സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,760 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,845 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെയും ഇന്നും സ്വർണ വ്യാപാരം നടക്കുന്നത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് 600 രൂപയും, ഗ്രാമിന് 75 രൂപയും ഉയർന്നിരുന്നു.

ഡിസംബറിന്റെ ആദ്യവാരം മുതൽ സ്വർണവില ഉയരുന്ന സൂചനയാണ് ആഗോള വിപണിയിലടക്കം ദൃശ്യമാകുന്നത്. ആഗോള സ്വർണവില വലിയ നേട്ടത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയി ഔൺസിന് 32.1 ഡോളർ ഉയർന്ന്, 2,072.13 ഡോളർ എന്നതാണ് ആഗോള വില നിലവാരം. വൻകിട നിക്ഷേപകർ സ്വർണം ഹോൾഡ് ചെയ്യുന്നതിനെ തുടർന്നാണ് വില ക്രമാതീതമായി ഉയരുന്നതിന്റെ പ്രധാന ഘടകം. കൂടാതെ, യുദ്ധ പശ്ചാത്തലവും സ്വർണവില കൂടാൻ കാരണമായി. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ വലിയ തോതിലാണ് സ്വർണം വാങ്ങിക്കൂട്ടുന്നത്.