ഇന്ത്യൻ വിപണിയിലേക്ക് ഇത്തവണയും ഒഴുകിയെത്തി റഷ്യൻ എണ്ണ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ മാസത്തിലും ഇറക്കുമതി വലിയ തോതിലാണ് ഉയർന്നിട്ടുള്ളത്. വാർഷിക അറ്റകുറ്റപ്പണികൾക്ക് ശേഷം നിരവധി റിഫൈനറികൾ വീണ്ടും പ്രവർത്തനമാരംഭിച്ചതും, ഉത്സവ കാലത്തെ മികച്ച ഉപഭോക്തൃ ഡിമാന്റുമാണ് റഷ്യൻ എണ്ണയുടെ ഇറക്കുമതി കൂട്ടാൻ വഴിയൊരുക്കിയത്. നവംബറിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി 9 ശതമാനത്തോളം ഉയർന്നിട്ടുണ്ട്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യം കൂടിയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ, ഇന്ത്യയ്ക്ക് വിപണി വിലയേക്കാൾ ഡിസ്കൗണ്ട് തിരക്കിലാണ് റഷ്യ എണ്ണ നൽകുന്നത്. പ്രമുഖ ഷിപ്പിംഗ് ട്രാക്കിംഗ് സ്ഥാപനമായ കെപ്ളർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, നവംബറിൽ പ്രതിദിനം 1.73 മില്യൺ ബാരൽ എണ്ണയാണ് ഇറക്കുമതി ചെയ്തത്. അതേസമയം, ഒക്ടോബറിൽ പ്രതിദിനം ഇറക്കുമതി ചെയ്തത് 1.58 ബാരലാണ്. റഷ്യ എണ്ണ ലഭ്യമാക്കുന്നതിനു മുൻപ് ഇന്ത്യ കൂടുതലായും ആശ്രയിച്ചിരുന്നത് സൗദി അറേബ്യയെ ആയിരുന്നു. ഇന്ത്യൻ എണ്ണ വിതരണ കമ്പനികൾക്ക് സൗദി അറേബ്യ പോലുള്ള പ്രധാന മിഡിൽ ഈസ്റ്റ് കയറ്റുമതിക്കാരുമായും കരാറുകൾ ഉണ്ട്. ഈ വർഷം ഒക്ടോബറിലും നവംബറിലും ഇന്ത്യയുടെ സൗദി എണ്ണ 25 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായിരിക്കുന്നത്.